കിംസ് ആശുപത്രി ഗ്രൂപ്പിനെ അമേരിക്കന്‍ കമ്പിനി ഏറ്റെടുക്കുന്നു; 3300 കോടി ക്യു.സി.ഐ.എല്‍ നല്‍കും, രാജ്യത്തെ നാലാമത്തെ വലിയ ഹോസ്പിറ്റല്‍ ശൃംഖല

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്ത് മാനേജ്മെന്റിനെ അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയര്‍ ഏറ്റെടുക്കുന്നു.

കിംസിന് 3,300 കോടി രൂപ മൂല്യം (400 മില്യണ്‍ ഡോളര്‍) കണക്കാക്കി കരാര്‍ ഒപ്പുവച്ചതായി കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കിംസിനെ സ്വന്തമാക്കുന്നതോടെ 3,800 കിടക്കകളുമായി അപ്പോളോ ഹോസ്പിറ്റല്‍, മണിപ്പാല്‍ ഹെല്‍ത്ത്, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ എന്നിവയ്ക്ക് പിന്നാലെ രാജ്യത്തെ നാലാമത്തെ വലിയ ഹോസ്പിറ്റല്‍ ശൃംഖലയായി ക്യു.സി.ഐ.എല്‍ മാറും

കിംസിന്റെ സ്ഥാപകനും പ്രധാന പ്രൊമോട്ടറുമായ ഡോ. എം.ഐ.സഹദുള്ളയ്ക്ക് ഏതാണ്ട് 15 മുതല്‍ 20% ഓഹരികളുണ്ട്. ക്യൂസിഎല്ലിന് 80 മുതല്‍ 85% ഓഹരികളും. തുടര്‍ന്നും ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഡോ.സഹദുള്ളയുടെ നേതൃത്വത്തിലായിരിക്കുമെന്ന് ക്യൂസിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു.

തിരുവനന്തപുരത്തിന് പുറമേ, കൊല്ലം, കോട്ടയം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി കിംസിന് ബ്രാഞ്ചുകളുണ്ട്. നാലിടങ്ങളിലായി നിലവില്‍ 1378 കിടക്കളുള്ള ചികിത്സാ സംവിധാനങ്ങളാണുള്ളത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നാഗര്‍കോവിലില്‍ 300 കിടക്കകളുള്ള കിംസ് ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top