ക്വാഡ് ലക്ഷ്യം വയ്ക്കുന്നത് സമാധാനപരമായ പരിഹാരമെന്ന് മോദി; ഇന്ത്യ-യുഎസ് ബന്ധം ഏറ്റവും ശക്തമെന്ന് ബൈഡന്‍

ക്വാഡ് ഉച്ചകോടിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ്‌ യുഎസില്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരമാണ് വേണ്ടതെന്ന് മോദി പറഞ്ഞു. “ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. ക്വാഡ് ഇവിടെയുണ്ട്. അത് ആര്‍ക്കും എതിരല്ല. രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും അന്താരാഷ്‌ട്ര ക്രമങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ ക്വാഡ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ മനുഷ്യരാശിക്കും വളരെ പ്രധാനമാണ്. സമാധാനപരമായ പരിഹാരമാണ് ക്വാഡ് ആഗ്രഹിക്കുന്നത്.” – മോദി പറഞ്ഞു.

ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്ന ഒരു തന്ത്രപരമായ സഖ്യമാണ് ക്വാഡ്.

ക്വാഡ് ഉച്ചകോടിക്ക് മുമ്പായി മോദിയും യുഎസ് പ്രസിഡന്റും ജോ ബൈഡനും കൂടിക്കാഴ്ച നടത്തി. ഡെലാവറിലെ വില്‍മിങ്ടനിലുള്ള ബൈഡന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള യു.എസിന്റെ പങ്കാളിത്തം ഏറ്റവും ശക്തവും അടുപ്പമേറിയതും ചലനാത്മകവുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡന്‍ എക്‌സില്‍ കുറിച്ചു.

ഉച്ചകോടിക്ക് ശേഷം മോദി ന്യൂയോർക്കിലേക്ക് പോകും. ഇന്ത്യന്‍ പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്യും. നാളെ യുഎൻ ഉച്ചകോടിയിൽ സംസാരിക്കും. അതിനുശേഷം അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top