എട്ട് ഇന്ത്യാക്കാര്‍ക്ക് ഖത്തറില്‍ വധശിക്ഷ, ഇടപെടുമെന്ന് വിദേശകാര്യ മന്ത്രാലയം
ദോഹ: ചാരവൃത്തി ചുമത്തി ഖത്തര്‍ ജയിലില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരെയാണ് ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഒരു വര്‍ഷത്തില്‍ അധികമായി ഇവര്‍ ജയിലിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വധശിക്ഷ നല്‍കിയത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഖത്തറുമായി ഇക്കാര്യം സംസാരിക്കും. ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്ന അല്‍ദഹ്‌റ എന്ന കമ്പനിയിലുള്ള നാവികരെ അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളോ വധശിക്ഷ സംബന്ധിച്ചോ ഔദ്യോഗികമായി ഇന്ത്യയെ ഖത്തര്‍ അറിയിച്ചിട്ടില്ല. രഹസ്യമായാണ് ഇവരുടെ വിചാരണ നടന്നത്. അതിനാല്‍ ആദ്യഘട്ടങ്ങളില്‍ ഇന്ത്യയ്ക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു. വിചാരണയ്ക്ക് ശേഷം ഇവര്‍ക്ക് വധശിക്ഷ നല്‍കിയപ്പോഴാണ് വിവരങ്ങള്‍ പുറത്തു വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here