ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍; നിര്‍ണായക അറസ്റ്റുമായി ക്രൈംബ്രാഞ്ച്

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച്. ഒരു അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ ആണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. മലപ്പുറം സ്വദേശി അബ്ദുള്‍ നാസറിനെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിട്ടു. ഇയാള്‍ ഏത് സ്‌കൂളിലെ പ്യൂണ്‍ ആണെന്ന വിവരം ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല.

അബ്ദുല്‍ നാസര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകനായ ഫഹദിന് നല്‍കുകയായിരുന്നു. ഫഹദ് നേരത്തെ ഇതേ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. ഈ പരിചയം ഉപയോഗപ്പെടുത്തിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഈ ചോദ്യങ്ങള്‍ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയായിരുന്നു.

തടര്‍ച്ചയായി എം.എസ് സൊല്യൂഷന്‍സ് ചോദ്യപേപ്പര്‍ ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തല്‍. ഇതെല്ലാം അബ്ദുള്‍ നാസറിന്റെ സഹായത്തോടെയാണോ എന്ന് പരിശോധിക്കുകയാണ്. വിശദമായി ചോദ്യം ചെയ്ത് ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top