മരുന്ന് വിതരണം ഓണ്‍ലൈന്‍ കമ്പനികള്‍ക്കോ; രാജ്യസഭയില്‍ ആശങ്കയുമായി കനിമൊഴി എം.വി.എന്‍.സോമു
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ മരുന്ന് വിതരണം ചെയ്യുന്നതില്‍ ആശങ്കയുമായി ഡിഎംകെയുടെ രാജ്യസഭാ എംപി കനിമൊഴി എം.വി.എന്‍.സോമു എംപി. രാജ്യത്തെ ഡ്രഗ്സ് നിയമങ്ങള്‍ ഇവര്‍ ലംഘിച്ചേക്കുമെന്നും അതിന് ഉടന്‍ തടയിടണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.
“രാജ്യസഭയിലെ സീറോ അവറിലാണ് വിഷയം കനിമൊഴി ഉന്നയിച്ചത്. കാലഹരണപ്പെട്ട മരുന്നുകള്‍ ജനങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. അതില്‍ ആശങ്കയുണ്ട്. പൊതുജനങ്ങളുടെ ആശങ്ക ആരോഗ്യസുരക്ഷ അപകടത്തിലാക്കുന്ന ഒരു നടപടിയും അനുവദിക്കരുത്.”
“മരുന്നുകളുടെ ഉത്പാദനവും വിതരണവും ഉപഭോക്താക്കൾക്ക് ദോഷം ചെയ്യാതിരിക്കാൻ കർശനമായ നിയമങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ കമ്പനികള്‍ ഈ രംഗത്തേക്ക് കടന്നാല്‍ നിയമങ്ങള്‍ അട്ടിമറിയാന്‍ സാധ്യത കൂടുതലാണ്. ഓണ്‍ലൈന്‍ കമ്പനികൾ മരുന്ന് വിതരണം ചെയ്യുന്നത് തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.” കനിമൊഴി ആവശ്യപ്പെട്ടു.
ഡോക്ടര്‍ കനിമൊഴി ഡിഎംകെയുടെ സംസ്ഥാന മെഡിക്കല്‍ വിംഗ് സെക്രട്ടറിയും വക്താവുമാണ്. ചെന്നൈയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റുമാണ്. 2021 മുതല്‍ രാജ്യസഭാംഗമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here