സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം വിടുന്നുവെന്ന് സച്ചിദാനന്ദന്‍; അനാരോഗ്യമെന്ന് വിശദീകരണം

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാകുന്നുവെന്ന് കെ.സച്ചിദാനന്ദന്‍. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഒഴിയുന്നത്. ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, ദേശീയ മാനവികവേദി തുടങ്ങിയ ചുമതലകളില്‍ നിന്നും ഒഴിവാകുന്നുവെന്നും കുറിപ്പിലുണ്ട്.

Also Read: പൊതുജീവിതം അവസാനിപ്പിക്കുന്നു എന്ന് സച്ചിദാനന്ദന്‍; സ്ട്രസ് ഒഴിവാക്കാന്‍ വിശ്രമം വേണം

ഓര്‍മക്കുറവ് അലട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യവാരവും അദ്ദേഹം രംഗത്തുവന്നിരുന്നു. പൊതുജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. സ്ട്രസ് ഒഴിവാക്കാന്‍ വിശ്രമം വേണം എന്നും അറിയിച്ചിരുന്നു.

ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായി. അന്നുമുതല്‍ മരുന്നു കഴിക്കുകയാണ്. എന്നാല്‍ നവംബര്‍ ഒന്നിന് അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നു. ആശുപത്രിയിലാണ് പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നു.

ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിനാലാണ് തീരുമാനം എടുത്തത് എന്നാണ് സച്ചിദാനന്ദന്‍ കുറിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top