ടെസ്റ്റിൽ 500 വിക്കറ്റ് തികച്ച് അശ്വിൻ; കുംബ്ലെയെ പിന്തള്ളി പട്ടികയിൽ രണ്ടാമത്

രാജ്കോട്ട്: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഉജ്ജ്വല നേട്ടവുമായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രന്‍ അശ്വിൻ. ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിനെ പുറത്താക്കിയാണ് അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് പൂർത്തിയാക്കിയത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും വേഗം 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി അശ്വിൻ.

98 ടെസ്റ്റിൽ നിന്നാണ് അശ്വിൻ 500 വിക്കറ്റ് നേടിയത്. 87 ടെസ്റ്റില്‍ നേട്ടം സ്വന്തമാക്കിയ മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമത്. 105 ടെസ്റ്റില്‍ 500 തികച്ച അനിൽ കുംബ്ലേ ഇതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2011ൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിലൂടെയാണ് അശ്വിൻ അരങ്ങേറിയത്. 34 ടെസ്റ്റിൽ അഞ്ച് വിക്കറ്റും എട്ടെണ്ണത്തിൽ 10 വിക്കറ്റും നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 445 റൺസ് എടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടിയിരുന്നു. രണ്ട് സിക്സും 21 ഫോറും ഉൾപ്പെടെ 118 പന്തിൽ നിന്ന് 133 റൺസ് എടുത്ത ബെൻ ഡക്കറ്റും ഒൻപത് റൺസെടുത്ത ജോ റൂട്ടുമാണ് ഗ്രീസിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top