ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, അമ്മയോടും ഇക്കാര്യം പറഞ്ഞിരുന്നു: ആർ മാധവൻ
ബോളിവുഡ് നടി ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് നടൻ ആർ.മാധവൻ. അടുത്തിടെയാണ് ആർ മാധവനും ജൂഹി ചൗളയും അഭിനയിച്ച സീരിസ് ദി റെയിൽവേ മെൻ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. സീരിസിന്റെ പ്രമോഷനെത്തിയപ്പോഴാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
1988 ൽ പുറത്തിറങ്ങിയ ‘ഖയാമത്ത് സെ ഖയാമത്ത് തക്ക്’ എന്ന സിനിമ കണ്ടതിന് ശേഷമാണ് ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉണ്ടായത്, ഇക്കാര്യം തന്റെ അമ്മയോടും പറഞ്ഞിട്ടുണ്ടെന്ന് അഭിമുഖത്തിൽ മാധവൻ പറഞ്ഞു. ഇരുവരും ഒന്നിച്ചെത്തിയ വേദിയിലായിരുന്നു മാധവന്റെ പ്രതികരണം. ദി റെയിൽവേ മെൻ എന്ന സീരിസിൽ മാധവന്റെ ഭാഗം ചിത്രീകരിച്ചതിന് ശേഷമാണ് ജൂഹിയുടെ ഭാഗം ചിത്രീകരിച്ചത്. അതിനാൽ ഒരുമിച്ച് അഭിനയിക്കാനായില്ലെന്നും നടൻ പറഞ്ഞു.
മൻസൂർ ഖാൻ സംവിധാനം ചെയ്ത ‘ഖയാമത്ത് സെ ഖയാമത്ത് തക്ക്’ 1988 ലാണ് റിലീസ് ചെയ്തത്. അക്കാലത്ത് പ്രദർശനത്തിനെത്തിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.
ശിവ് റാവെയിലാണ് ദി റെയിൽവേ മെൻ അൺടോൾഡ് സ്റ്റോറി ഓഫ് ഭോപ്പാൽ സംവിധാനം ചെയ്തത്. മാധവൻ, ജൂഹി ചൗള, കേ കേ മേനോൻ, ദിവ്യേന്ദു, ബാബിൽ ഖാൻ എന്നിവരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1984-ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here