ചെസ് ലോകകപ്പിൽ ചരിത്രം കുറിക്കാൻ ഒരുങ്ങി ആർ പ്രഗ്നാനന്ദ

ഫിഡെ ചെസ് ലോകകപ്പിൽ ചരിത്രം കുറിക്കാൻ ഒരുങ്ങി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ. സെമിഫൈനലിൽ അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ തോൽപ്പിച്ചതാണ് പ്രഗ്നാനന്ദ ഫൈനലിൽ പ്രവേശിച്ചത്.

ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ ആണ് ഫൈനലിലെ എതിരാളി. ലോകകപ്പ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിലേക്ക് കടക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഈ യുവ പ്രതിഭ.

ക്വാർട്ടറിൽ സുഹൃത്തും സഹ താരവുമായ എരിഗൈസി അർജുനെ വീഴ്ത്തിയാണ് പ്രഗ്നാനന്ദ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചത്. ടൈ ബ്രേക്കറിലേക്ക് നീണ്ട കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് പ്രഗ്നാനന്ദയുടെ മുന്നേറ്റം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top