മുന്‍ ഡിജിപി ബിജെപിയില്‍; ആര്‍ ശ്രീലേഖക്ക് സുരേന്ദ്രന്‍ വീട്ടിലെത്തി അംഗത്വം കൈമാറി
കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേർന്നു. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദരന്‍ വീട്ടിലെത്തി ബിജെപി അംഗത്വം നല്‍കി. കേന്ദ്ര-സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ശ്രീലേഖയുടെ പാര്‍ട്ടി പ്രവേശനം.
രണ്ടു വര്‍ഷം മുമ്പാണ് ശ്രീലേഖ സര്‍വ്വീസില്‍ നിന്നും വിരമിത്. പിണറായി വിജയന്‍ സര്‍ക്കാരുമായി കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു ശ്രലേഖ. അതുകൊണ്ട് തന്നെ ഒരു വിരമിക്കല്‍ ചടങ്ങു പോലും ശ്രീലേഖക്കായി നടത്തിയിരുന്നില്ല. വിരമിച്ച ശേഷവും സര്‍ക്കാരനെതിരെ പ്രതികരണം നടത്തിയിരുന്നു. ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ പാര്‍ട്ടിയിലേക്ക് എത്തുന്നത് ബിജെപിക്കും ഗുണമാകും.
പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതില്‍ ശ്രീലേഖയുമായി നേതാക്കള്‍ പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍ ഒരു തീരുമാനം എടുത്തു എന്നു മാത്രമാണ് നിലവില്‍ ശ്രീലേഖ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here