മോര്‍ഫ്യൂസ് മദ്യ നിര്‍മ്മാതാക്കളുടെ ഓഹരിക്ക് ഷെയര്‍ മാര്‍ക്കറ്റില്‍ വന്‍ഡിമാന്റ്; റാഡികോ ഖൈത്താന്‍ കമ്പനിയുടെ ഓഹരി വില കുതിക്കുന്നു
രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനിയായ റാഡികോ ഖൈത്താന്റെ ഓഹരികളുടെ വില ഷെയര്‍ മാര്‍ക്കറ്റില്‍ കുതിച്ചുയരുന്നു. 1709.65 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം റാഡികോ ഓഹരികള്‍ വിറ്റുപോയത്. ഇന്ത്യയിലെ പ്രധാന പ്രീമിയം ബ്രാന്‍ഡി ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ 64% കൈയ്യടക്കിയിരിക്കുന്നത് റാഡികോ ഖൈത്താന്‍ കമ്പനിയുടെ മോര്‍ഫ്യൂസ് സൂപ്പര്‍പ്രീമിയം ബ്രാന്‍ഡിയാണ്. കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മദ്യവും മോര്‍ഫ്യൂസാണ്.
ഇവരുടെ മാജിക് മൊമന്‍സ് വോഡ്ക, 8 PM വിസ്‌കി, റോയല്‍ റാന്തമ്പോര്‍ ബ്രാന്‍ഡി തുടങ്ങിയവയാണ് റാഡികോയുടെ പ്രധാന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങള്‍. ഇന്ത്യയില്‍ നിന്ന് 27 രാജ്യങ്ങളിലേക്ക് മോര്‍ഫ്യൂസ് ബ്രാന്‍ഡി കയറ്റി അയക്കുന്നുണ്ട്. ഇവരുടെ ജയ്‌സാല്‍മര്‍ ജിന്‍ ഏതാണ്ട് 30 രാജ്യങ്ങളില്‍ വിറ്റഴിയുന്നുണ്ട്. ഒപ്പം രാജ്യത്ത് വില്‍ക്കുന്ന ജിന്‍ മദ്യത്തിന്റെ 50% വിപണിയും കൈയ്യടക്കിയിരിക്കുന്നതും റാഡികോയാണ്. മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലുമുള്ള രണ്ട് ഡിസ്റ്റിലറികളില്‍ നിന്നാണ് പ്രധാനമായും മദ്യ നിര്‍മ്മാണം നടത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here