റേഡിയോ ജോക്കി വധക്കേസ്: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്

റേഡിയോ ജോക്കി രാജേഷ് കുമാർ (34 ) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ് വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. 2.40 ലക്ഷം രൂപ പിഴയും 10 വർഷം തടവും അനുഭവിക്കണം. അത് കഴിഞ്ഞശേഷമാണ് ജീവപര്യന്തം തടവ് ശിക്ഷ. ചുമത്തിയ പിഴത്തുക രാജേഷിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ പിടികൂടാനായില്ല. കേസിലെ 4 മുതൽ 12 വരെയുള്ള പ്രതികളെ നേരത്തെ വെറുതെ വിട്ടിരുന്നു.

കേസിലെ ഒന്നാം പ്രതിയായ അബ്ദുൽ സത്താറുടെ ഭാര്യയുമായി രാജേഷിനു ബന്ധമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2016 ൽ ഖത്തറിൽ ജോലി ചെയ്തിരുന്ന രാജേഷ്, സത്താറിന്റെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. ഇത് അറിഞ്ഞതിനെ തുടർന്ന് അബ്ദുൽ സത്താർ രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി. 2018 മാർച്ച് 27 ന് പുലർച്ചെ കിളിമാനൂർ മടവൂർ ജംക്ഷനിൽ രാജേഷിന്റെ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റിക്കാർഡിങ് സ്റ്റുഡിയോയിൽവെച്ചാണ് ക്വട്ടേഷൻ സംഘം കൊലപാതകം നടത്തിയത്. സത്താറിന്റെ ജീവനക്കാരനായ കേസിലെ രണ്ടാം പ്രതി സാലിഹ് ഖത്തറിൽ നിന്നും നാട്ടിൽ വന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയശേഷം തിരികെ വിദേശത്തേക്ക് രക്ഷപ്പെട്ടെങ്കിലും, തിരിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top