ഏറ്റവും സമ്പന്നയായ ബോളിവുഡ് താരപുത്രിയായി റാഹ; രൺബീർ-ആലിയ ദമ്പതികളുടെ മകളുടെ പേരിൽ 250കോടി വിലമതിക്കുന്ന ബംഗ്ലാവ്

മുംബൈ: ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം രൺബീർ കപൂർ-ആലിയ ഭട്ട് ദമ്പതികളുടെ ഒരു വയസുള്ള മകൾ റാഹ കപൂറാണ്. ചെറിയ പ്രായത്തിൽ ഏറ്റവും സമ്പന്നയായ ബോളിവുഡ് താരപുത്രിയാവുകയാണ് റാഹ. കോടികൾ വിലയുള്ള ബംഗ്ലാവാണ് റാഹയുടെ പേരിൽ മാതാപിതാക്കൾ രജിസ്റ്റർ ചെയ്യുന്നത്.

മുംബൈയിലെ ബാന്ദ്രയിൽ നിർമിക്കുന്ന 250കോടി വിലമതിക്കുന്ന ബംഗ്ലാവാണ് റാഹയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നത്. രൺബീറിന്റെ മുത്തശ്ശൻ രാജ് കപൂറിന്റെയും ഭാര്യ കൃഷ്‌ണ കപൂറിന്റെയും ഉടമസ്ഥതയിലായിരുന്ന കൃഷ്ണരാജ് ബംഗ്ലാവാണ് നവീകരിച്ച് റാഹയുടെ പേരിലേക്ക് മാറ്റുന്നത്. അടുത്തിടെ രൺബീറും അമ്മ നീതു കപൂറും ആലിയയും കൃഷ്ണരാജ് ബംഗ്ലാവിൽ എത്തി നിർമാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. നവീകരണം പൂർത്തിയായ ശേഷം കപൂർ കുടുംബം മുഴുവൻ ഇവിടേക്ക് താമസം മാറുമെന്നാണ് വിവരം. നിലവിൽ രൺബീറും ആലിയയും റാഹയും ‘വാസ്തു’ എന്ന വീട്ടിലാണ് താമസം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top