ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകന്‍ വന്നേക്കും; ദ്രാവിഡിന് കരാര്‍ നീട്ടിക്കൊടുക്കാന്‍ സാധ്യത കുറവ്; ബിസിസിഐയില്‍ തിരക്കിട്ട നീക്കം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ. പരിശീലക സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണ് ബിസിസിഐ നീക്കം. പരിശീലകനെ കണ്ടെത്താനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. പരിശീലക സ്ഥാനത്തേക്കു രാഹുൽ ദ്രാവിഡിനു വീണ്ടും അപേക്ഷ നൽകാമെന്നും എന്നാൽ നേരിട്ട് കരാർ പുതുക്കുന്നതിനു താൽപര്യമില്ലെന്നും ജയ് ഷാ പ്രതികരിച്ചു.
2021 നവംബറില്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ദ്രാവിഡിന്‍റെ കാലാവധി 2023 ഏകദിന ലോകകപ്പിനു ശേഷം നീട്ടിനല്‍കുകയായിരുന്നു. 2024 ടി20 ലോകകപ്പ് വരെയാണിത്. ഇതോടെ ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് പുതിയ പരിശീലകന്‍ വരും.
ദ്രാവിഡിന് കരാര്‍ പുതുക്കിനല്‍കിയേക്കില്ല എന്നാണ് സൂചന. ഒരു വിദേശ പരിശീലകനെ കൊണ്ടുവരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങളെ പരിശീലകനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നാണ് ഷാ പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here