ടി 20 ലീഗ് കളിക്കാൻ ദ്രാവിഡിന്റെ മകൻ; താരലേലത്തിൽ ലഭിച്ച പ്രതിഫലം അറിയാം
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ട്വന്റി 20 ലീഗിൽ കളിക്കുന്നു. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള മഹാരാജ ട്വന്റി20 ട്രോഫിയിലാണ് സമിത് കളിക്കുന്നത്. താരലേലത്തിൽ 50000 രൂപയ്ക്കാണ് മൈസൂരു വാരിയേഴ്സ് സമിതിനെ ലേലത്തിൽ വിളിച്ചെടുത്തത്.
മധ്യനിര ബാറ്റ്‌സ്മാനും മീഡിയം പേസറുമാണ് സമിത്. ഈ സീസണിലെ കൂച്ച് ബിഹാര്‍ ട്രോഫി കിരീടം നേടിയ കര്‍ണാടകയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്നു സമിത്. ഈ വർഷം ആദ്യം ലങ്കാഷെയർ ടീമിനെതിരെ കെഎസ്‌സിഎ ഇലവനും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ വാരിയേഴ്‌സിനെ കരുൺ നായരാണ് നയിക്കുക. ഒരു ലക്ഷം രൂപയ്ക്ക് വിളിച്ചെടുത്ത ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയുടെ സാന്നിധ്യം വാരിയേഴ്സിന്റെ ബൗളിങ് നിരയെ ശക്തിപ്പെടുത്തും.
കല്യാണി ബെംഗളൂരു ബ്ലാസ്റ്റേഴ്സ് 8.6 ലക്ഷം രൂപയ്ക്ക് വിളിച്ചെടുത്ത എൽ.ആർ.ചേതനാണ് ഇത്തവണത്തെ താരലേലത്തിലെ വില കൂടിയ താരം. ശ്രേയസ് ഗോപാൽ (7.60 ലക്ഷം രൂപയ്ക്ക് മംഗളൂരു ഡ്രാഗൺസിൽ), കൃഷ്ണപ്പ ഗൗതം (7.4 ലക്ഷം രൂപയ്ക്ക് വാരിയേഴ്സ്) എന്നിവർക്കും താരലേലത്തിൽ മികച്ച തുക ലഭിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here