ഹണി റോസിനെതിരെ പറഞ്ഞത് തെറ്റെങ്കിൽ തന്നെ ജയിലില്‍ ഇടണമെന്ന് വാചകമടിച്ചത് വെറുതെ; മുന്‍കൂര്‍ ജാമ്യത്തിന് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍

നടി ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും.

നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷം മാത്രമേ കേസെടുക്കൂ എന്നാണ് പോലീസിന്റെ നിലപാട്. ബോബി ചെമ്മണ്ണൂരും ഹണി റോസും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് നടിയുടെ പരാതിയില്‍ കലാശിച്ചത്. ഹണിക്കെതിരെയുള്ള പരാമര്‍ശങ്ങളില്‍ തൃശ്ശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.

ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. “വസ്ത്രധാരണ സ്വാതന്ത്ര്യം അതിരുകടക്കരുത്. ഹണി റോസിനെ വിമർശിക്കാൻ എല്ലാ അവകാശങ്ങളുമുണ്ട്. ഹണി റോസ് മദർ തെരേസയൊന്നുമല്ലല്ലോ, പറയാനുളളത് മുഖത്ത് നോക്കി പറയും. ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം. അവരുടെ വസ്ത്രധാരണത്തില്‍ പ്രശ്‌നമുണ്ട് എന്ന് പറയുന്നത് ആര്‍ട്ടിക്കിള്‍ 19ന് കീഴില്‍ വരുന്നതാണ്. ഹണി റോസിന് എതിരെ മോശമായി താന്‍ എന്തെങ്കിലും പറഞ്ഞുവെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ തന്നെ വിചാരണ പോലും കൂടാതെ ജയിലില്‍ ഇടണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. രാഹുല്‍ പ്രതികരിച്ചിരുന്നു.

ബോബി ചെമ്മണ്ണൂരിന്‍റെ പിആർ ഏജന്‍സികളും രാഹുലും തനിക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നുവെന്നാണ് നടിയുടെ ആരോപണം. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതിന്‍റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വറാണെന്നും ഹണി റോസ് പറഞ്ഞിരുന്നു. ഹണിക്കെതിരായ പരാമര്‍ശങ്ങളില്‍ തൃശ്ശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top