രാഹുല്‍ ഈശ്വറിനെതിരെ പുതിയ പരാതി നല്‍കി നടി; എഫ്‌ഐആര്‍ ഇട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ്
സ്ത്രീത്വത്തെ അപമാനിക്കുന്നു, വസ്ത്രധാരണത്തിന്റെ പേരില്‍ മോശം കമന്റുകള്‍ പറയുന്നു എന്നിവ ചൂൂണ്ടികാട്ടി രാഹുല്‍ ഈശ്വറിനെതിര പുതിയ പരാതി നല്‍കി നടി ഹണി റോസ്. ഇന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് നടി വീണ്ടും പരാതി നല്‍കിയത്. പുതിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിഎന്‍എസ് 79, ഐടി ആക്ട് 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡിലായതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ വസ്ത്രധാരണം സംബന്ധിച്ച് പരാമര്‍ശം നടത്തിയത്. ഇതിനെതിരെ കടുത്ത് ഭാഷയില്‍ നടി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. രാഹുല്‍ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല.
ഇതിനിടെ അറസ്റ്റ് ഭയന്് രാഹുല്‍ മുന്‍കൂര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതോടെ
രാഹുല്‍ ഈശ്വറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണെങ്കില്‍ മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് നടി രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here