റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക നല്‍കി രാഹുല്‍ ഗാന്ധി; സോണിയയും പ്രിയങ്കയും ഖാര്‍ഗെയും ഒപ്പം; ആവേശമായി റോഡ് ഷോ

ഡല്‍ഹി : ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പം എത്തിയാണ് രാഹുല്‍ പത്രിക നല്‍കിയത്. പിന്നാലെ രാഹുല്‍ റായ്ബറേലിയില്‍ റോഡ് ഷോ നടത്തി. ഇന്നലൊണ് വയനാട് കൂടാതെ രാഹുല്‍ റായ്ബറേലിയും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിശോരിലാല്‍ ശര്‍മ്മയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കിശോരിലാല്‍ ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ എതിരഭിപ്രായമുണ്ട്. അമേഠിയില്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. മേയ് 20നണ് രണ്ടിടത്തും വോട്ടെടുപ്പ് നടക്കുക.

ഉത്തര്‍പ്രദേശില്‍ 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. എസ്പിയുമായി ചേര്‍ന്ന് ഇന്‍ഡ്യ മുന്നണിയായാണ് മത്സരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top