മണിപ്പൂരിലെ ദുരിതങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി; മരുന്നും ഭക്ഷണവും ഇല്ലാതെ ഇരകള്‍; ഉള്ളുലയും സങ്കടങ്ങള്‍

വംശീയ കലാപം നടന്ന മണിപ്പുരിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ഇരകളുടെ ദുരിതങ്ങള്‍ പങ്കുവച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇരകളെ സന്ദര്‍ശിച്ച സമയത്തെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് ഇരകള്‍ വ്യക്തമാക്കുന്നത്. പൊട്ടിക്കരഞ്ഞാണ് പലരും രാഹുലുമായി സംസാരിക്കുന്നത്. മകന്‍ കൊല്ലപ്പെട്ടത്, സ്വന്തം വീടുകള്‍ കത്തിക്കുന്നത് കണ്ടതിന്റെയെല്ലാം വിഷമങ്ങളാണ് ഇവര്‍ പറയുന്നത്. ക്യാംപുകളില്‍ കഴിയുന്ന ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് മരുന്നോ ചികിത്സയോ ലഭിക്കുന്നില്ല. ഇതിന് ഒരു പരിഹാരം കാണണം. പലരും കാണാന്‍ വന്നു. എന്നാല്‍ സ്വന്തം മുഖ്യമന്ത്രി മാത്രം ഇതുവരെ തിരിഞ്ഞ് നോക്കിയില്ലെന്നും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.
കലാപമുണ്ടായ ശേഷം മൂന്നാം തവണയാണ് രാഹുല്‍ മണിപ്പൂരില്‍ എത്തുന്നത്. ജനങ്ങളെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഇപ്പോഴും സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണ്. കലാപം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനുണ്ടെങ്കില്‍ അത് വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്നതാണെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here