‘കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്’; പിണറായി വിജയനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയിലിലാക്കാത്തത് എന്തുകൊണ്ടെന്ന് രാഹുല്‍ഗാന്ധി. പിണറായി ബിജെപിക്കെതിരെ ആശയപോരാട്ടം നടത്തുന്നുവെന്ന് പറയുന്നു. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം അവര്‍ തിരിച്ചാക്രമിക്കും. എന്നാല്‍ പിണറായിക്കെതിരെ അവര്‍ ഒന്നും ചെയ്യുന്നില്ല. എന്തുകൊണ്ട് ഇഡി അദ്ദേഹത്തെ വിളിച്ച് ചോദ്യം ചെയ്യുന്നില്ല? മുഖ്യമന്ത്രി 24 മണിക്കൂറും തന്നെയാണ് അക്രമിക്കുന്നതെന്നും കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

“ബിജെപിക്കെതിരെ സംസാരിച്ചതിന് പിന്നാലെ ലോകസഭയില്‍ നിന്ന് എന്നെ പുറത്താക്കി. ഇഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ആ മോശപ്പെട്ട വീട്ടില്‍ നിന്ന് പുറത്താക്കിയതില്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. രാജ്യത്ത് എനിക്ക് ലക്ഷക്കണക്കിന് വീടുകളാണ് ഉള്ളത്” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് ഓരോ ദിവസവും ചിന്തിക്കുന്നത്. പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ ബിജെപി എംപിമാര്‍, ഇയാൾ ഞങ്ങളെ അസ്വസ്ഥപ്പെടുത്തി എന്ന് പറയാറുണ്ട്. ഇതിനൊക്കെ താന്‍ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top