ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു; രണ്ടാംഘട്ടം ജനുവരി ആദ്യവാരത്തിൽ തുടങ്ങിയേക്കും

ഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം ജനുവരി ആദ്യവാരത്തിൽ തുടങ്ങിയേക്കും. അരുണാചൽ പ്രദേശിൽ നിന്ന് തുടങ്ങി ഗുജറാത്തിലാകും സമാപനം. ആദ്യഘട്ട യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലാണ് രണ്ടാംഘട്ടം. രണ്ടുമാസം നീണ്ടുനിൽക്കുന്ന യാത്രയാണിത്‌.

കർണാടക തിരഞ്ഞെടുപ്പ് വിജയത്തിന് യാത്ര ഗുണം ചെയ്തുവെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. അതുകൊണ്ട് തന്നെയാണ് യാത്ര പുനരാരംഭിക്കാനുള്ള തീരുമാനം. പാര്‍ട്ടി അണികളെ ഉണര്‍ത്താനും യാത്ര സഹായിക്കും. ഉത്തരേന്ത്യയിലെ ശൈത്യകാലം അടക്കം കണക്കിലെടുത്താകും സമയക്രമങ്ങള്‍ തീരുമാനിക്കുക.

2022 സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ആദ്യഘട്ട യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കഴിഞ്ഞ ജനുവരി 30ന് ശ്രീനഗറിലാണ് സമാപിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മോദി സർക്കാരിനെതിരെ വ്യാപക പ്രചാരണം നടത്താനും അവ സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കാനുമാണ് രണ്ടാംഘട്ടത്തിലൂടെ കോൺഗ്രസ് ഉന്നമിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top