ദളിത് കുടുംബത്തിനൊപ്പം പാചകം ചെയ്ത് കഴിച്ച് രാഹുൽ ഗാന്ധി; അതത്ര സംഭവമോ… വിശദീകരണം ‘എക്സിൽ’
ദളിത് കുടുംബത്തിനൊപ്പം പാചകം തയ്യാറാക്കി കഴിച്ചതിന്റെ അനുഭവം പങ്കിട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ കോൽഹാപൂരിലുള്ള ദളിത് കുടുംബത്തിലെ അജയ് തുക്റാം സനാദെയ്ക്കും ഭാര്യ അഞ്ജന തുക്റാം സനാദെയ്ക്കും ഒപ്പമാണ് രാഹുൽ പാചകം ചെയ്തത്. ഇതിന്റെ വീഡിയോ രാഹുൽ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
ദമ്പതികൾക്കൊപ്പം ദളിത് വിഭാഗത്തിന്റെ പരമ്പരാഗത വിഭവങ്ങൾ പാചകം ചെയ്യുന്നതിൽ രാഹുൽ പങ്കെടുക്കുന്നതും വിഭവങ്ങളെക്കുറിച്ച് കൂടുതൽ കേട്ട് പഠിക്കുന്നതും വീഡിയോയിൽ കാണാം. ”മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള വീട്ടിലേക്ക് സനാദെ എന്നെ ക്ഷണിക്കുകയും അടുക്കളയിൽ അദ്ദേഹത്തെ സഹായിക്കാൻ അവസരം നൽകുകയും ചെയ്തു. ഞങ്ങൾ ഒരുമിച്ച് ‘ഹർഭാര്യാച്ചി ഭാജി’, ചെറുപയർ കറി, വഴുതന ഉപയോഗിച്ച് തുവർ ദാൽ എന്നിവ ഉണ്ടാക്കി,” രാഹുൽ എക്സിൽ കുറിച്ചു.
ജാതിപരമായി നേരിടുന്ന വിവേചനത്തെക്കുറിച്ചും വ്യക്തിപരമായി തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും സനാദെ തന്നോട് സംസാരിച്ചതായി രാഹുൽ പറഞ്ഞു. “ദലിത് പാചക രീതിയെക്കുറിച്ച് പലർക്കും അറിയില്ല. അത് എല്ലാവരും മനസ്സിലാക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ആണ്” -എക്സിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ എഴുതി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here