‘രാഹുലിനെ കുറിച്ചുള്ള കമന്റ് തമാശ’; എക്സ് പോസ്റ്റിന് വിശദീകരണവുമായി ഗാരി കാസ്പറോവ്; വിവാദം വന്നത് വിഷയം ബിജെപി ഹാന്‍ഡിലുകള്‍ ഏറ്റെടുത്തതിന് പിന്നാലെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള വിവാദ പോസ്റ്റില്‍ വിശദീകരണവുമായി റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവ്. ‘ഒന്നാം സ്ഥാനത്തിനായി വെല്ലുവിളിക്കുന്നതിന് മുമ്പ് ആദ്യം റായ്ബറേലിയില്‍ ജയിക്കൂ’ എന്ന എക്‌സിലെ തന്റെ പോസ്റ്റിനാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.

തന്റെ കമന്റ് ഒരു തമാശ മാത്രമായിരുന്നെന്നും അത് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള ആരെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ളതല്ലെന്നുമാണ് അദ്ദേഹം എക്സിലെ മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കുന്നത്. ഒരു രാഷ്ട്രീയക്കാരന്‍ തന്റെ പ്രിയപ്പെട്ട കളിയില്‍ മുഴുകുന്നത് കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസ്പറോവിന്റെ കമന്റ് ബിജെപി ഹാന്‍ഡിലുകള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ഏറ്റവും മികച്ച ചെസ്സ് കളിക്കാരന്‍ താനാണെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രചാരണ വീഡിയോയില്‍ പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ചെസ് കളിക്കാരന്‍ കാസ്പറോവ് ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതാണ് പിന്നീട് വിവാദമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top