‘കൂലി’ വേഷത്തിൽ രാഹുൽ ഗാന്ധി, ചുമടുമായി റയിൽവേ സ്റ്റേഷനിൽ

ന്യൂഡൽഹി: റെയിൽവേ പോട്ടർമാരുടെ ജീവിതം അടുത്തറിയാൻ അവരുടെ വേഷം ധരിച്ചും ചുമടെടുത്തും രാഹുൽ ഗാന്ധി. ആനന്ദ് വിഹാർ സ്റ്റേഷനിലെത്തി ഏറെ നേരം അവരോടൊപ്പം ചെലവഴിച്ചു. ചുമട്ടുതൊഴിലാളികളുടെ വസ്ത്രമായ ചുവന്ന ഷർട്ട് ധരിച്ച് തലയിൽ പെട്ടിയുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഏതാനും മാസങ്ങൾക്കു മുൻപ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചനടത്തണമെന്ന് റെയിൽവേ പോട്ടർമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അപ്രതീക്ഷിതമായ സന്ദർശനം. ‘രാഹുൽ ഗാന്ധി സിന്ദാബാദ്’ വിളികളോടെയാണ് രാഹുലിനെ സ്വീകരിച്ചത്.
വിദ്യാർഥികൾ മെക്കാനിക്കുകൾ കർഷകർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിവരികയാണ്. കന്യാകുമാരി മുതൽ കശ്മീർ വരെ അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രയുടെ തുടര്ചച്ചയാണ് ഇത്തരം കൂടിക്കാഴ്ചകൾ എന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. ഈ അടുത്ത കാലത്ത് ലഡാക്കിലെത്തി പ്രദേശവാസികളുമായി കൂടിക്കാഴ്‌ച്ചനടത്തിയിരുന്നു. ഓസ്ട്രിയൻ നിർമ്മിതമായ KTM 390 ബൈക്കിലാണ് ലഡാക്കിലൂടനീളം സഞ്ചരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here