‘കമ്മിഷന്‍ സര്‍ക്കാര്‍’ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം; ബെംഗളൂരു കോടതിയില്‍ നേരിട്ട് ഹാജരായി കോണ്‍ഗ്രസ് നേതാവ്; ജൂലൈ 30ന് വീണ്ടും പരിഗണിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് നല്‍കിയ പത്രപരസ്യവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബിജെപി നേതാവ് നല്‍കിയ കേസില്‍ ബെംഗളൂരു സിവില്‍ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായി രാഹുല്‍ ഗാന്ധി ജാമ്യമെടുത്തു. കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും.

40 ശതമാനം കമ്മിഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ എന്ന തലക്കെട്ടില്‍ 2023 മെയ് അഞ്ചിന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ അന്നത്തെ ബസവരാജ് ബൊമ്മ സര്‍ക്കാരിന്റെ അഴിമതിയുടെ റേറ്റടക്കം പ്രസിദ്ധീകരിച്ചിരുന്നു. ഇത് പാര്‍ട്ടിക്കും ബസവരാജ് ബൊമ്മയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കും അപകീര്‍ത്തിയുണ്ടാക്കിയെന്ന് ചൂണ്ടികാട്ടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കേശവ് പ്രസാദാണ് പരാതി നല്‍കിയത്. കേസില്‍ പ്രതിചേര്‍ത്തിരുന്ന കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

പ്രതികളായ മൂന്ന് നേതാക്കളോടും ജൂണ്‍ ഒന്നിന് നേരിട്ട് ഹാജരാകന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്‍ഡ്യ മുന്നണിയുടെ യോഗമായതിനാല്‍ രാഹുല്‍ ഹാജരായില്ല. ഇക്കാര്യം രാഹുലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിതോടെയാണ് രാഹുല്‍ ഗാന്ധി ഇന്ന് നേരിട്ട് ഹാജരായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top