അദാനിക്കെതിരെ സംയുക്ത പാർലമെന്ററി കമ്മറ്റി അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി; വൻകിട കരാറുകൾ ഒരു കമ്പനിക്ക് മാത്രം കിട്ടുന്നതെങ്ങനെയെന്നു പ്രധാനമന്ത്രി വിശദീകരിക്കണം

ന്യൂഡൽഹി: അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ഒസിസിആർപി(ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് ) റിപ്പോർട്ടിൽ അദാനി തന്നെ സ്വന്തം കമ്പനിയിൽ രഹസ്യമായി നിക്ഷേപം നടത്തിയെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇതിൽ സംയുക്ത പാർലമെൻററി കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്താൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. എല്ലാ വൻകിട കരാറുകളും ഒരു കമ്പനിക്കു മാത്രം കിട്ടുന്നത് എങ്ങനെയെന്നതിന് ഉത്തരം പറയണം.ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽഗാന്ധി ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

ജി 20 പോലൊരു വലിയ യോഗത്തിന് അധ്യക്ഷം വഹിക്കുന്ന ഈ സമയത്ത് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് രാഹുൽ ആരോപിച്ചു. രണ്ടു പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ അദാനിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കും. ലോകം മുഴുവൻ ഇന്ത്യയെ വീക്ഷിക്കുന്ന ഈ കാലത്ത് ജി 20 വേദിയിലും ലോക നേതാക്കൾ ഈ ചോദ്യം ഉന്നയിക്കും. വിനോദ് അദാനിയുടെ പങ്കാളി ചൈനീസ് പൗരനാണ്. ഇന്ത്യയുടെ താൽപര്യം ആണ് പ്രധാനമെന്ന് പറയുമ്പോൾ ചൈനയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കാനും സർക്കാരിന് ബാധ്യതയുണ്ട്.

അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയ സെബി(SEBI) ചെയർമാനെ എൻ ഡി ടി വി യിൽ നിയമിച്ചു. അങ്ങനെ അദാനിക്കെതിരെ അന്വേഷണം നടത്തിയ ആൾ ഇപ്പോൾ അദാനിയുടെ തൊഴിലാളിയായി. ഇതിൽ നിന്ന് തന്നെ അന്വേഷണം സുതാര്യമല്ലെന്ന് വ്യക്തമാണ്. ഓഹരി മൂല്യം കൂട്ടാൻ എവിടെ നിന്നാണ് അദാനിക്ക് ഇത്രയും പണം കിട്ടിയതെന്നും രാഹുൽ ചോദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top