രാഹുൽ ഗാന്ധി വിമർശനങ്ങളെ ഭയക്കാത്ത നേതാവ്; ഇന്ത്യയെ ആര് നയിക്കണമെന്ന ചോദ്യത്തിന് സെയ്ഫ് അലി ഖാന്‍റെ മറുപടി
വിമർശനങ്ങളെ പേടിക്കാതെ അവ ഉൾക്കൊണ്ട് നിലപാടെടുക്കാൻ കഴിയുന്ന ധീരനായ രാഷ്ട്രീയക്കാരനാണ് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. ഭാവിയിൽ ഇന്ത്യയെ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്‌രിവാൾ ഇവരിൽ കൂടുതൽ യോഗ്യൻ എന്ന ചോദ്യത്തിനോട് ഇന്ത്യ ടുഡേ കോൺക്ലേവിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ നയിക്കാൻ സത്യസന്ധനും ധീരതയുമുളള ഒരാളെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ മൂന്ന് പേരിൽ ആരാണ് അതിന് യോഗ്യൻ എന്ന കാര്യം നടൻ വ്യക്തമാക്കിയില്ല. താൻ രാഷ്ട്രീയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഇവരിൽ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സെയ്ഫ് പറഞ്ഞു. താൻൻ ഒരു രാഷ്ട്രീയക്കാരനല്ല. തനിക്ക് ഒരു രാഷ്ട്രീയക്കാരനാകാൻ താൽപ്പര്യമില്ല. എന്നാൽ ഇന്ത്യയുടെ ജനാധിപത്യ ബോധത്തിലും വളർച്ചയിലും താൻ അഭിമാനിക്കുന്നതായി താരം പറഞ്ഞു.
കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ബോളിവുഡ് താരത്തിൻ്റെ മറുപടി ഏറ്റെടുത്ത് വ്യാപക പ്രചരണമാണ് നൽകുന്നത്. രാഹുൽ ഗാന്ധി അദ്ദേഹത്തെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് മാറ്റിയെന്നത് ശരിയാണെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് കോൺഗ്രസ് വക്താവ് എക്സിൽ കുറിച്ചു. ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ കോൺഗ്രസ് നേതാവിനെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ പൂർണമായും ശരിയാണെന്നു അവർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here