രാഹുല്‍ ഗാന്ധി ഹാത്രസില്‍; ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും വലിയ ദുരന്തമുണ്ടായ ഉത്തരപ്രദേശിലെ ഹാത്രസിലെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാവിലെ അലിഗഢിലെത്തിയ രാഹുല്‍ ഗാന്ധി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് രാഹുല്‍ കുടുംബാംഗങ്ങളെ അറിയിച്ചു. തുടര്‍ന്ന് ദുരന്തം നടന്ന ഹാത്രസിലും രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തി.

സാധാരണക്കാരെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. വളരെ ദരിദ്ര കുടുംബങ്ങളായതിനാല്‍ അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണം. അതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയ്യാറാകണം. സംവിധാനത്തില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിശോധിക്കപ്പെടണം. ദുരന്തത്തെ രാഷ്ട്രീവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയാണ് ദുരന്തമുണ്ടായത്. 123 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ആള്‍ദൈവത്തെ കാണാനും ഇയാളുടെ കാല്‍പാദത്തിന് അടിയില്‍ നിന്നും മണ്ണ് ശേഖരിക്കാനും തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ബാബയുടെ അടുത്തേക്ക് വന്നവരെ സുരക്ഷാ ജീവനക്കാര്‍ തള്ളിമാറ്റിയതും അപകടത്തിന്റെ തീവ്ര്ത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആള്‍ദേവം ഭോലെ ബാബയെ പ്രതി ചേര്‍ക്കാന്‍ യുപി പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top