രാഹുലിന്റെ പ്രവചനം യാഥാര്‍ഥ്യമാകുന്നു; ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യാന്‍ ഇഡി എത്തുന്നു

ബജറ്റ് സമയത്ത് പാര്‍ലമെന്റില്‍ നടത്തിയ ‘ചക്രവ്യൂഹ’ പ്രസംഗത്തിന് പ്രതികാരമായി ഇഡിയുടെ ചോദ്യം ചെയ്യല്‍ ഉടനുണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രവചനം യാഥാര്‍ഥ്യമാകുന്നു. ഇഡി എത്തിയാല്‍ ചായയും ബിസ്‌ക്കറ്റും തയ്യാറാക്കി കാത്തിരിക്കുമെന്നും രാഹുല്‍ പരിഹസിച്ചിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ രാഹുലിനെ വീണ്ടും ചോദ്യംചെയ്യാന്‍ ഇഡി ഒരുങ്ങുന്നുവെന്നാണ് സൂചന. ഹാജരാകാൻ ഇഡി നോട്ടീസ് നല്‍കിയേക്കും. കേസുമായി ബന്ധപ്പെട്ട മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്യാൻ ആലോചന നടക്കുന്നുണ്ട്. എന്നാൽ, സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഈ കേസില്‍ രാഹുലിനെ മൂന്ന് ദിവസമാണ് ഇഡി ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനിടെയായിരുന്നു ചോദ്യം ചെയ്യല്‍. അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ കൈവശമുമുള്ള ഓഹരികള്‍ ഗാന്ധികുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമെത്തിയത് എങ്ങനെ എന്നതിനെ കുറിച്ചാണ് ഇഡി അന്വേഷണം. ഇതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡി നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top