രാജ്യത്തോട് പോരാടുന്നുവെന്ന് രാഹുൽ ഗാന്ധി !! നാവുപിഴ പോലീസ് കേസായി; ജാമ്യമില്ലാ വകുപ്പും

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിടാതെ പിന്‍തുടരുകയാണ് ബിജെപി. നാവുപിഴയില്‍ പോലും പോലീസ് കേസെടുത്ത് ബുദ്ധിമുട്ടിക്കാനാണ് ശ്രമം. ഇപ്പോള്‍ രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അസമിലെ ഗുവാഹത്തില പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തത്.

കോണ്‍ഗ്രസിന്റെ പുതിയ ഓഫീസ് ഉദേഘാനത്തിലെ പ്രസംഗത്തിലാണ് വിവാദ പ്രസ്താവന രാഹുല്‍ നടത്തിയത്. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തിരിക്കുകയാണ്. ബിജെപിയോടും ആര്‍എസ്എസിനോടും രാജ്യത്തോടും നമ്മള്‍ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

മോന്‍ജിത് ചേതിയ എന്നയാളാണ് രാഹുലിനെതിരെ പരാതി നല്‍കിയത്.അഭിപ്രായസ്വാതന്ത്രത്തിന്റെ സീമകള്‍ ലംഘിക്കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയുണ്ടാക്കിയെന്നുമാണ് പരാതിയിലെ ആരോപണം. ഭാരതീയ ന്യായ സംഹിതയിലെ
152, 197(1) തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top