രാഹുല്‍ ഗാന്ധി യുഎസ് പര്യടനത്തിന്; പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ആദ്യ വിദേശ സന്ദര്‍ശനം
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി അടുത്തമാസം അമേരിക്ക സന്ദര്‍ശിച്ചേക്കും. പ്രതിപക്ഷ നേതാവായ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ പര്യടനമാകും ഇത്. യാത്രയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് എഐസിസി വക്താവ് പറഞ്ഞു.
സെനറ്റ്, കോണ്‍ഗ്രസ് പ്രതിനിധികളുമായി രാഹുല്‍ ഗാന്ധി യുഎസില്‍ കൂടിക്കാഴ്ച നടത്തും. വാഷിങ്ടണ്‍ ഡിസി, ടെക്‌സസ്, ലോസ് ഏഞ്ചല്‍സ്, ന്യൂജേഴ്‌സി, ഷിക്കാഗോ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം പ്രധാന സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളോടു സംവദിക്കുന്നതിനൊപ്പം പ്രവാസി സംഘടനാ നേതാക്കളെയും കാണും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് യുഎസിലെ പ്രവാസി ഇന്ത്യാക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം സംഘടിപ്പിച്ച വ്യക്തികളെയും കാണുന്നുണ്ട്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാകുന്നതിന് ഇടയിലാണ് രാഹുലിന്റെ സന്ദര്‍ശനം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ആര്‍ജ്ജിച്ച സ്വീകാര്യതയും നേതൃപാടവവും യുഎസിലെ ജനപ്രതിനിധികള്‍ക്ക് ഇടയില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ അദ്ദേഹം അവരെ കാണുന്നതിനെ രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ രാഹുലിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള അവസരമായി കോണ്‍ഗ്രസ് നേതൃത്വം യാത്രയെ കാണുന്നു. യാത്രാ പരിപാടികള്‍ക്ക് ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിട്രോഡ ചുക്കാന്‍പിടിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here