പ്രിയങ്കയുടെ ഭൂരിപക്ഷം നാല് ലക്ഷം കടന്ന് മുന്നോട്ട്; രാഹുലിനെ പിന്തള്ളി; ഇനി അറിയാനുള്ളത് ഒന്നുമാത്രം..

കോൺഗ്രസിൻ്റെ അവകാശവാദം ശരിവയ്ക്കുന്ന തരത്തിൽ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഫലം. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിൽ കൂടും എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ അവകാശപ്പെട്ടിരുന്നത്. പ്രിയങ്കയുടെ ലീഡ് 40,4619 ആയി വർധിച്ചിരിക്കുകയാണ് ഇപ്പോൾ.കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷം ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക മറികടന്നിരിക്കുകയാണ്.
Also Read: ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഗൂഢാലോചന നടത്തി അട്ടിമറിച്ചു’; യഥാർത്ഥ ജനവിധിയല്ലിതെന്ന് ശിവസേന
2024ൽ 3,64,422 വോട്ടുകളായിരുന്നു രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. ഇത്തവണ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷവും കുറയാൻ കാരണമാകും എന്നായിരുന്നു യുഡിഎഫ് വിലയിരുത്തൽ. മൂന്നര ലക്ഷത്തിലധികം വോട്ട് കൂടുതൽ കിട്ടുമെന്ന പ്രതീക്ഷയും അതിനിടയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനത്തിൽ 8.76% കുറവ് ഉണ്ടായത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.
Also Read: മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞൈടുപ്പുകളില്‍ ബിജെപി മുന്നേറ്റം; രാജസ്ഥാനിൽ കോൺഗ്രസിന് കനത്ത തിരിച്ചടി
2019ൽ രാഹുൽ ഗാന്ധി ആദ്യമായി മത്സരിച്ചപ്പോൾ 80.33 % ആയിരുന്നു പോളിങ് ശതമാനം. 2024ൽ ഇത് 73.48% ആയി കുറഞ്ഞു. 64.71 ആയിരുന്നു ഉപതിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം. ഇക്കുറി 14,71,742 പേർക്കായിരുന്നു വോട്ടവകാശം. ഇതിൽ 9,52,543 പേർ മാത്രമേ വോട്ട് ചെയ്തുള്ളൂ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here