രാഹുല്‍ വയനാട് ഒഴിയുമോ; തിങ്കളാഴ്ച ചിത്രം വ്യക്തമാകും; പ്രതിപക്ഷ നേതൃപദവിയിലും കാക്കുന്നത് രാഹുലിന്റെ തീരുമാനം

രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ഉജ്വല വിജയം നേടിയതോടെ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. റായ്ബറേലിയോ വയനാടോ എന്ന ചോദ്യത്തിന് രാഹുല്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്.

റായ്ബറേലി നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നത്. പക്ഷെ പ്രതിസന്ധി ഘട്ടത്തില്‍ വയനാട് ആണ് രാഹുലിന് തുണയായത്. ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നുണ്ട്. അതിനാല്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ രാഹുല്‍ ഉത്തരം നല്‍കണം.

വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക എത്തുമോ എന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ ഉറ്റുനോക്കുന്നത്. മോദി മന്ത്രിസഭയിലെ കുടുംബാധിപത്യത്തിനെതിരെ രാഹുല്‍ വിമര്‍ശനമുയര്‍ത്തിയതോടെ ഒരാള്‍ കൂടി ഗാന്ധി കുടുംബത്തില്‍ നിന്ന് വന്നാല്‍ ബിജെപി അത് ആയുധമാക്കിയേക്കും. മത്സരിക്കാനില്ല എന്ന മുന്‍ നിലപാടില്‍ നിന്ന് പ്രിയങ്ക പിന്നോട്ട് പോയിട്ടില്ലെന്നാണ് സൂചന.

അതേസമയം പ്രതിപക്ഷ നേതാവ് ആരെന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിപക്ഷ നേതാവാകാന്‍ രാഹുലിന് മേല്‍ സമ്മര്‍ദം ശക്തമാണ്. രാഹുല്‍ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതാണ് പ്രഖ്യാപനം വൈകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top