രാഹുലിന്റെ ‘ശക്തി’ പരാമര്‍ശത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി; പ്രസ്താവന ഹിന്ദുവിരുദ്ധവും സ്ത്രീവിരുദ്ധവും ആണെന്ന് ആക്ഷേപം; നേരിടാന്‍ കോണ്‍ഗ്രസ്

ഡൽഹി: രാഹുൽ ഗാന്ധിയുടെ ‘ശക്തി’പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കി. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സ്ത്രീ വിരുദ്ധവും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നുമാണ് പരാതിയില്‍ പറയുന്നത്. കോണ്‍ഗ്രസ് പോരാടുന്നത് മോദിക്കെതിരെയല്ല ഒരു ശക്തിക്കെതിരെ ആണെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. . മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രാ സമാപന വേദിയിലായിരുന്നു രാഹുലിന്റെ പരാമർശം.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞയുടന്‍ മോദി പ്രസ്താവനക്ക് എതിരെ രംഗത്ത് വന്നിരുന്നു. “ദുര്‍ഗാ ദേവിയെ ശക്തിയായി കരുതി ഹിന്ദുക്കള്‍ ആരാധിക്കുന്നുണ്ട്. രാഹുലിന്‍റെ പ്രസ്താവന ശക്തി ദേവതയെ അപമാനിക്കുന്നതാണ്. ഓരോ സ്ത്രീയും അമ്മയും പെങ്ങളും ശക്തിയാണ്, അവരെ എതിര്‍ക്കുകയാണ് ഇന്ത്യ സഖ്യം ചെയ്യുന്നത്.” ഈ മോദി പ്രസ്താവനയോടെ രാഹുലിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായി.

“മോദി തെറ്റിദ്ധാരണ പരത്തുന്നു. താനുദ്ദേശിച്ചതു ഭരണഘടനാ സ്ഥാപനങ്ങളെ അടക്കം കീഴടക്കിവച്ചിരിക്കുന്ന ശക്തിയെ, അതായത് മോദിയെ കുറിച്ച് തന്നെയാണ്. അദ്ദേഹത്തിന് അത് മനസിലായതിനാലാണ് പ്രസ്താവന വളച്ചൊടിക്കുന്നത്.” ഇതായിരുന്നു രാഹുലിന്‍റെ വിശദീകരണം. രാഹുലിന്റെ പ്രസ്താവന പരാതിയായി ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top