രാഹുലിനെ പിന്‍നിരയില്‍ ഒതുക്കി; പ്രതിപക്ഷ നേതാവിന് പുല്ലുവില

രാജ്യത്തിൻ്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അവഗണിച്ചെന്ന് ആരോപണം. കാബിനറ്റ് പദവിയുള്ള ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുലിന് ഏറ്റവും പിന്നിൽ നിന്നും രണ്ടാമത്തെ നിരയിലാണ് സീറ്റ് അനുവദിച്ചത്.

സംഭവത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ രംഗത്തെത്തി. ഒളിമ്പിക്സ് മെഡൽ ​ജേതാക്കൾക്ക് മുൻനിര സീറ്റ് അനുവദിച്ചതിനാലാണ് രാഹുലിനെ പിന്നിലേക്ക് മാറ്റിയതെന്നാണ് പ്രതിരോധ മന്ത്രാലയം അനൗദ്യോഗികമായി അറിയിക്കുന്നത്.

പത്ത് വർഷത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ​ങ്കെടുക്കുന്നത്. നരേന്ദ്ര മോദി സർക്കാറി​ന്റെ ആദ്യ രണ്ട് ടേമിലും ലോക്സഭയിൽ ഔദ്യോഗിക ​പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. എ.ബി.വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലോക്സഭ പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് മുൻനിരയിൽ തന്നെ ഇരിപ്പിടം നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top