രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്; പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി; സിഡബ്ല്യുസിയുടേത് ഏകകണ്ഠമായ അഭ്യര്‍ത്ഥന

രാഹുല്‍ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) പാസാക്കി. രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. ഇന്ന് വൈകിട്ട് ചേരുന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ നേതാക്കളെയും ഇതേ യോഗം തിരഞ്ഞെടുക്കും.

ലോക്സഭയിലെ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കാന്‍ സിഡബ്ല്യുസി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ഥിച്ചതായി കെ.സി.വേണുഗോപാല്‍ എം.പി വ്യക്തമാക്കി. കോണ്‍ഗ്രസ് എം.പി കുമാരി സെല്‍ജയും പ്രമോദ് തിവാരിയും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുക എന്നത് 140 കോടി ജനങ്ങളുടെ ആവശ്യമാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ചരിത്രപരമായ വഴിത്തിരിവുകളായിരുന്നുവെന്ന് സിഡബ്ല്യുസി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. രാഹുലിന്റെ ചിന്തയും വ്യക്തിത്വവും യാത്രകളില്‍ പ്രതിഫലിച്ചു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരിലും കോടിക്കണക്കിന് വോട്ടര്‍മാരിലും ഇത് വിശ്വാസം വളര്‍ത്തിയെന്നും പ്രമേയം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top