രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും; നിലനിര്‍ത്തുക റായ്‌ബറേലി; രാഹുലിന് മേല്‍ സമ്മര്‍ദം; പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തും

രാഹുൽ ഗാന്ധി വയനാട് ലോക്സഭാ സീറ്റ് ഒഴിഞ്ഞേക്കുമെന്ന സൂചന ശക്തമാകുന്നു. ഉത്തർപ്രദേശിലെ റായ്‌ബറേലി സീറ്റാണ് രാഹുൽ നിലനിർത്തുന്നത്. അടുത്താഴ്ചയാണ് രാഹുൽ വയനാട്ടിലെത്തുന്നത്. ആ ഘട്ടത്തില്‍ പ്രഖ്യാപനമുണ്ടായേക്കും.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെങ്കില്‍ രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേ മതിയാകൂ എന്നാണ് മിക്ക പിസിസികളും അഭിപ്രായപ്പെടുന്നത്.

ഇന്ന് വൈകിട്ട് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധിയെ പാർലമെന്ററി പാർട്ടിയുടെ ചെയർപേഴ്സനായി തിരഞ്ഞെടുക്കും. സോണിയ ഗാന്ധി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചേക്കും. രാഹുലിനായുള്ള ആവശ്യം ഏറ്റവും ശക്തമായി മുഴക്കുന്നത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ്. രാഹുൽ 140 കോടി ജനങ്ങളുടെ ശബ്ദമാണെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്.

കോൺഗ്രസ് പ്രവർത്തകസമിതിയിൽ സംസാരിച്ച അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക ഘടകമായത് ഭാരത് ജോഡോ യാത്രയാണെന്നാണ് ചൂണ്ടിക്കാട്ടിയത്. യാത്ര കടന്നുപോയ വഴികളിലെല്ലാം സീറ്റും വോട്ട് ശതമാനവും വർധിച്ചതായും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top