രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; കല്‍പ്പറ്റയില്‍ റോഡ്ഷോ; യുഡിഎഫ് നേതാക്കള്‍ വയനാട്ടില്‍
April 3, 2024 11:17 AM
കല്‍പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കല്‍പറ്റ ടൗണില്‍ റോഡ്ഷോ നടത്തിയശേഷം ഉച്ചക്ക് 12മണിക്കാണ് പത്രികാസമര്‍പ്പണം. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയോടോപ്പമാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.
മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ റോഡ്ഷോയില്‍ പങ്കെടുക്കും. കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കള്‍ റോഡ്ഷോയുടെ ഭാഗമാകും.
വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here