ഭാരത് ന്യായ് യാത്ര നിര്‍ത്തി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും
വയനാട് : വന്യജീവി ആക്രമണത്തില്‍ വ്യാപക പ്രതിഷേധമുയരുന്ന വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധിയെത്തുന്നു. ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത്. വാരാണസിയിലുള്ള രാഹുല്‍ ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിലെത്തും. നാളെ രാവിലെ വയനാട് സന്ദര്‍ശിക്കും. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റേയും പോളിന്റേയും വീട് രാഹുല്‍ സന്ദര്‍ശിക്കും. ഇന്ന് വൈകുന്നേരവും നാളെ രാവിലെയും നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കിയാണ് സ്ഥലം എംപി കൂടിയായ രാഹുല്‍ വയനാട്ടിലേക്ക് എത്തുന്നത്. നാളെ തന്നെ മടങ്ങുകയും ചെയ്യും.
വന്യജീവി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ ഉയരുന്നത്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനൊപ്പം തന്നെ സ്ഥലം എംപിയുടെ അസാന്നിധ്യത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് അടിയന്തരമായി രാഹുല്‍ ഗാന്ധിയെത്തുന്നത്. പോളിന്റെ മൃതദേഹവുമായി ഇന്ന് ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ നടന്നത്. പ്രതിഷേധക്കാര്‍ വനംവകുപ്പിന്റെ ജീപ്പ് തകര്‍ക്കുകയും വന്യമൃഗ ആക്രമണത്തില്‍ മരിച്ച പശുവിന്റെ ജഡം ജീപ്പിന് മുകളില്‍ കെട്ടിവയ്ക്കുകയും ചെയ്തു. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎല്‍എമാരായ ടി.സിദ്ധിഖ്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. പൊലീസ് ലാത്തിചാര്‍ജ് നടത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here