രാഹുലിന്റെ അറിവോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത്; സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങൾക്കും പങ്ക് – കെ.സുരേന്ദ്രൻ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചത് രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡിനെക്കുറിച്ചുള്ള പരാതിയില്‍ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ മൊഴി കൊടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാൽ, എം.എം.ഹസൻ ഉൾപ്പെടെയുള്ളവർക്ക് വ്യാജ തിരച്ചറിയല്‍ കാര്‍ഡ് നിർമാണത്തെക്കുറിച്ച് അറിയാം. കേരള – കര്‍ണാടക നേതാക്കള്‍ക്കും പങ്കുണ്ട്. മലയാളിയും കര്‍ണാടക കോൺഗ്രസിലെ ഉന്നത നേതാവുമായ എന്‍.എ. ആരിഫിന്റെ മകനും കർണാടക യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റുമായ ഹാരിസ് ആലപ്പാടനും ഷാഫി പറമ്പിലും ചേർന്നാണ് വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയത്.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലും ഇത് ചെയ്തിട്ടുണ്ടോയെന്ന് സംശയമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ഇതുമായി ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. കേസ് അന്വേഷണത്തിന് കേരളാ പോലീസിന് പരിമിതിയുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുന്നതിനുള്ള സാധ്യതകള്‍ തേടുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top