രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മത്സരിക്കും; തീരുമാനമെടുക്കേണ്ടത് സിപിഐ അല്ല; തീരുമാനമെടുക്കാൻ ഇന്ത്യ മുന്നണിയിൽ നേതാക്കളുണ്ടെന്നും കെ സുധാകരൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കരുതെന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഐ അല്ല. ദേശീയതലത്തിലെ സഖ്യത്തിൽ പങ്കാളിയാണെന്ന കാരണത്താൽ സിപിഐയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കേണ്ടതില്ലെന്നും കെ സുധാകരൻ പറഞ്ഞു. മുന്നണി സംവിധാനത്തിൽ തീരുമാനമെടുക്കാൻ നേതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന് കെപിസിസിയുടെ ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.കോൺഗ്രസിന്റെ അഭിപ്രായം അതാണ്. കഴിഞ്ഞ ദിവസം സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. അതിനകത്ത് ഒരു വ്യത്യാസവും വരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന സിപിഐ ദേശീയ നിർവാഹക സമിതി യോഗത്തിൽ വയനാട്ടിൽ രാഹുൽ മത്സരിക്കുന്ന കാര്യം ചർച്ചയായിരുന്നു. ഇന്ത്യ മുന്നണി നിലവിൽ വന്ന സാഹചര്യത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകും. അദ്ദേഹം ഒരുകാരണവശാലും വയനാട്ടിൽ മത്സരത്തിനിറങ്ങരുതെന്നും സിപിഐ അഭിപ്രായപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here