റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും; റോഡ് ഷോയുമായി മണ്ഡലം ഇളക്കി മറിക്കാന്‍ പ്രധാന നേതാക്കള്‍
ഡല്‍ഹി : റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും. ഇന്നലെ രാത്രി ഏറെ വൈകിയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇന്ന് പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസമാണ്. റോഡ് ഷോയോടെ പത്രിക സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങളിലാണ് കോണ്‍ഗ്രസ്. ഗാന്ധി കുംബവും പ്രധാന നേതാക്കളുമെല്ലാം പങ്കെടുക്കുന്ന റോഡ് ഷോയാണ് നിശ്ചയിച്ചിരിക്കുന്നത്.
അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിശോരിലാല്‍ ശര്‍മ്മയും ഇന്ന് പത്രിക നല്‍കും. കിശോരിലാല്‍ ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ എതിരഭിപ്രായമുണ്ട്. പ്രീയങ്ക ഗാന്ധി മത്സരരംഗത്തേക്കില്ലെന്ന നിലപാടെടുത്തതോടെയാണ് രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കാമെന്ന് സമ്മതിച്ചത്. അമേഠിയില്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. മേയ് 20ന് ആണ് രണ്ടിടത്തും വോട്ടെടുപ്പ് നടക്കുക.
2019ലും രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. വയനാടും അമേഠിയിലുമായിരുന്നു മത്സരം. അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇത്തവണ സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റിലാണ് രാഹുലിന്റെ രണ്ടാമത്തെ മത്സരം. രണ്ടിടത്തും വിജയിച്ചാല്‍ ഏത് സീറ്റ് നിലനിര്‍ത്തും ഏത് സീറ്റ് ഒഴിവാക്കും എന്നതില്‍ രാഷ്ട്രീയ വിവാദം ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here