രാഹുല്‍ ഗാന്ധി ജമ്മു കശ്മീരില്‍; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നു; ഇന്ന് രണ്ട് റാലികള്‍
പത്തു വര്‍ഷത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം രാഹുല്‍ ഗാന്ധി നയിക്കും. ഇന്ന് രാഹുല്‍ ഗാന്ധിയുടെ റാലികളോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. രണ്ട് റാലികളിലാണ് രാഹുല്‍ സംസാരിക്കുക. അനന്ത്നാഗിലും റംബാനിലുമാണ് ഇന്നത്തെ റാലികള്‍. ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ജമ്മുവിലേക്ക് തിരിച്ചിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റുകളിലും കോണ്‍ഗ്രസ് 32 സീറ്റുകളിലുമാണ് മത്സരിക്കുക. അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരവും നടക്കും. പാന്തേഴ്സ് പാര്‍ട്ടിക്കും സി.പി.എമ്മിനും ഓരോ സീറ്റ് വീതവും സഖ്യം നല്‍കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, സോണിയാഗാന്ധി എന്നിവരും വരും ദിവസങ്ങളില്‍ റാലികളില്‍ പങ്കെടുക്കും. ഈ മാസം 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെ എത്തിക്കാനുളള ഒരുക്കത്തിലാണ് ബിജെപിയും. അടുത്ത ആഴ്ചയിലാണ് മോദിയുടെ റാലി നിശ്ചയിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here