രാഹുല്‍ ഗാന്ധി ഹാത്രസിലേക്ക്; ഇരകളെ നേരില്‍ കാണും
ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും വലിയ ദുരന്തമുണ്ടായ ഉത്തരപ്രദേശിലെ ഹാത്രസില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. 121 പേരാണ് ഇവിടെ ദുരന്തത്തില്‍ മരിച്ചത്. ദുരന്തത്തിലെ ഇരകളെ നേരില്‍ കാണാനാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആള്‍ദേവം ഭോലെ ബാബയെ പ്രതി ചേര്‍ക്കാന്‍ യുപി പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ആള്‍ദൈവത്തെ കാണാനും ഇയാളുടെ കാല്‍പാദത്തിന് അടിയില്‍ നിന്നും മണ്ണ് ശേഖരിക്കാനും തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ബാബയുടെ അടുത്തേക്ക് വന്നവരെ സുരക്ഷാ ജീവനക്കാര്‍ തള്ളിമാറ്റിയതും അപകടത്തിന്റെ തീവ്ര്ത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ദുരന്തം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here