രാഹുലിന്റെ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പുര്‍ സര്‍ക്കാര്‍; ഇംഫാലില്‍ നിന്ന് തന്നെ യാത്ര ആരംഭിക്കുമെന്ന് വേണുഗോപാല്‍

ഇംഫാല്‍: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിക്ക് അനുമതി നിഷേധിച്ച് മണിപ്പുര്‍ സര്‍ക്കാര്‍. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതിയാണ് നിഷേധിച്ചത്. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്നും ജനുവരി 14-നാണ് യാത്ര തീരുമാനിച്ചത്. പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു. വിവിധ സുരക്ഷാ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പുരില്‍ നിന്ന് തന്നെ യാത്ര ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇംഫാലിലെ മറ്റൊരു സ്ഥലത്ത് നിന്ന് മാർച്ച് ആരംഭിക്കാൻ പാർട്ടി അനുമതി തേടിയിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

‘ഭരണഘടനയെ സംരക്ഷിക്കൂ’ എന്നതാണ് രാഹുൽ നേതൃത്വം നൽകുന്ന ഭാരത് ന്യായ് യാത്രയുടെ മുദ്രാവാക്യം. മണിപ്പുരിൽ നിന്നും ആരംഭിച്ച് 55 ദിവസമെടുത്ത് മുംബൈയില്‍ മാര്‍ച്ച് 20-നാണ് യാത്രയുടെ സമാപനം. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെയാണ് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കടന്നുപോകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top