രാഹുൽ ഗാന്ധിയുടെ വാഹനത്തിന്റെ ചില്ലുകൾ തകർന്നു; കല്ലെറിഞ്ഞെന്ന് ആരോപിച്ച് കോൺഗ്രസ്
January 31, 2024 3:04 PM

കൊൽക്കത്ത: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ല് തകർന്നു. കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് ചില്ലുകൾ തകർന്നതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. ബിഹാറിൽ നിന്ന് ബംഗാളിലെ മാൽഡയിലേക്ക് പോകുന്നതിനിടയിലാണ് സംഭവം.
ബിഹാറിൽ നിന്ന് ബംഗാളിലേക്ക് യാത്ര പ്രവേശിക്കുന്നതിന് മുന്നോടിയായി പതാക കൈമാറുന്നതിനിടയിലാണ് ചില്ലുകൾ തകർന്നത്. രാഹുൽ ഗാന്ധിക്കൊപ്പം അധീർ രഞ്ജൻ ചൗധരിയും കാറിൽ ഉണ്ടായിരുന്നു. വലിയ ജനക്കൂട്ടവും വാഹനത്തിന് ചുറ്റും ഉണ്ടായിരുന്നു. പിൻഭാഗത്തെ ചില്ലുകളാണ് തകർന്നത്. അതേസമയം ആളുകളുടെ തിക്കിലും തിരക്കിലുമാണ് ചില്ലുകൾ തകർന്നതെന്നാണ് പോലീസ് പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here