കളമശേരി സ്ഫോടനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം; പരിഷ്‌കൃത സമൂഹത്തില്‍ വെറുപ്പിനും അക്രമത്തിനും സ്ഥാനമില്ല
ന്യൂഡൽഹി: കളമശേരി സ്‌ഫോടനം അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരിഷ്‌കൃത സമൂഹത്തില്‍ വെറുപ്പിനും അക്രമത്തിനും സ്ഥാനമില്ല. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. സംഭവത്തില്‍ പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ ഗാന്ധി ഇൻസ്റ്റൻ്റ് മെസേജിംഗ് പ്ലാറ്റ്ഫോമായഎക്‌സിൽ കുറിച്ചു.
ഇന്ന് ഇന്ന് രാവിലെ 9. 35 നാണ് നാടിനെ കേരള സ്ഫോടനം കളമശ്ശേരിയിൽ ഉണ്ടായത്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയിരുന്നു. സ്ഫോടനത്തിന്റെ കാരണങ്ങൾ വിശദീകരിച്ച് ഫേസ്ബുക്ക് ലൈവ് വീഡിയോ പങ്കുവെച്ച ശേഷം ഇയാൾ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പ്രതി മാർട്ടിനെതിരെ ഗുരുതര വകുപ്പുകളാണ് കളമശേരി പൊലീസ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം എന്നിവയ്ക്കൊപ്പം യുഎപിഎയും ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here