വയനാട്ടിൽ ചിലവിടാൻ രാഹുലിന് പാർട്ടി നൽകിയ തുകയെത്ര? കണക്കുകൾ പുറത്ത്

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയത് 1.4 കോടി രൂപ. വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഈ തുക അനുവദിച്ചത്.

എന്നാൽ ഒരു മണ്ഡലത്തിലെ മത്സരത്തിനായി പാർട്ടി എറ്റവുമധികം തുക അനുവദിച്ചത് രാഹുലിന് അല്ലെന്നാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ മത്സരിച്ച വിക്രമാദിത്യ സിങ് കൈപ്പറ്റിയത് 87 ലക്ഷം രൂപയാണ്. എന്നാൽ നടി കങ്കണ റണാവത്തിനോട് പരാജയപ്പെട്ടു.

സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയ കിഷോരി ലാൽ ശർമ, കേരളത്തിൽ നിന്നുള്ള നേതാവ് കെസി വേണുഗോപാൽ എന്നിവർക്കും 70 ലക്ഷം രൂപയാണ് പാർട്ടി നൽകിയത്. രണ്ട് മണ്ഡലങ്ങളിലും രാഹുൽ ഗാന്ധി വിജയിച്ചതിനാൽ വയനാട് ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്തിക്കുന്നു. സഹോദരി പ്രിയങ്ക ഗാന്ധിയാണ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സസരിക്കാനിറങ്ങുന്നത്. രാജ്യത്തെ ഞെട്ടിച്ച മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top