രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; പുലര്‍ച്ചെ വീട് വളഞ്ഞുള്ള അറസ്റ്റില്‍ ഞെട്ടല്‍, പ്രതിഷേധം

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. ഇന്നു പുലർച്ചെ പത്തനംതിട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് അറസ്റ്റു ചെയ്തത്. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

പോലീസിന്റെ പ്രവര്‍ത്തി കോണ്‍ഗ്രസിനെയും യുഡിഎഫ് കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തുമുണ്ട്. ഈ കേസിൽ അറസ്റ്റിലാകുന്ന ആദ്യ നേതാവാണ് രാഹുൽ. നേരത്തെ 24 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

നവകേരള യാത്രക്ക് നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐയും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധി ച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്.

തൊട്ടുപിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംഎൽഎയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top