രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് തല്ലി ഡല്‍ഹി പോലീസ്; സാരമായി പരിക്കേറ്റു

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ യൂത്ത്‌ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പാര്‍ലമെന്റ് മാര്‍ച്ചാണ് യൂത്ത്‌ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ജന്തര്‍മന്തറിന് സമീപത്തായിരുന്നു മാര്‍ച്ച് തടഞ്ഞത്. ഇത് മറികടന്ന് മുന്നോട്ടു പോകാന്‍ ശ്രമമുണ്ടായതോടെയാണ് പോലീസ് ലാത്തിചാര്‍ജ് നടത്തിയത്.

യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഡല്‍ഹി പോലീസിന്റെ മര്‍ദനമേറ്റു. രാഹുലിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. മുതുകിലടക്കം അടികൊണ്ട ലാത്തിയുടെ പാടുകള്‍ തെളിഞ്ഞിട്ടുണ്ട്. ക്രൂരമായ മര്‍ദനം വെളിവാക്കുന്ന ഫോട്ടോകള്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു.

യൂത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍പ്രതിഷേധത്തിനാണ് ഇന്ന് ഡല്‍ഹി സാക്ഷിയായത്. നീറ്റ് ക്രമക്കേട്, അഗ്നിവീര്‍ അവസാനിപ്പിക്കണം എന്നിവ ഉന്നയിച്ചാണ് പ്രതിഷേധം. വിവിധ സംസ്ഥാന അധ്യക്ഷന്‍മാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധക്കാരെ പോലീസ് ഓടിച്ചിട്ട് തല്ലി. ബാരിക്കേഡില്‍ നിന്നും തുടങ്ങിയ ലാത്തിചാര്‍ജ് സമ്മേളന വേദിയിലേക്കും നീണ്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top